ദേവീമാഹാത്മ്യം

990.00

Size : Demmy 1/4th

Pages : 368

Category:

ആദിപരാശക്തിയേയും ദേവിയുടെ വിവിധ ഭാവങ്ങളുടെ ശ്രേഷ്ഠതകളേയും
വര്‍ണ്ണിക്കുന്ന മാര്‍ക്കണ്ഡേയപുരാണത്തിലന്തര്‍ഗതമായ 700 ശ്ലോകങ്ങളടങ്ങിയ
അതുല്യസൃഷ്ടി. ഗ്രന്ഥപാരായണത്താല്‍ “ഉപാസകനെ സര്‍വ്വഭീതികളില്‍ നിന്നും
ഉപാസ്യദേവതയായ ശ്രീ ചണ്ഡികാദേവി രക്ഷിച്ചുകൊള്ളുമെന്നും
ഒന്നുകൊണ്ടും ഭയപ്പെടേണ്ട” എന്നും മനസ്സില്‍ തെളിയും വിധത്തിലുള്ള ഒരു
അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാന്‍ പര്യാപ്തമായ മന്ത്രങ്ങളുടെ ശേഖരം.
ഒട്ടനവധി സാധനകളിലൂടെ നമ്മുടെ ഋഷിശ്രേഷ്ഠന്‍മാര്‍ നേടിയെടുത്ത
കൈവല്യപ്രാപ്തി നിഷ്പ്രയാസം ലഭ്യമാക്കുന്ന ദേവീവചനങ്ങളടങ്ങിയ
ഈ കൃതി ചിന്തകളാല്‍ കലുഷിതമായ മനസ്സോടു കൂടിയാണെങ്കില്‍പോലും
പാരായണം ചെയ്യാന്‍ അവസരം ലഭിക്കുന്നവര്‍ തീര്‍ച്ചയായും ദേവീകടാക്ഷം
ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചവരാണ്. അല്പപാരായണത്താല്‍ പോലും
അന്ത്യമില്ലാത്ത ഫലം നേടിത്തരുന്ന ഈ അനശ്വരസൃഷ്ടി പാരായണ
കര്‍ത്താക്കള്‍ എന്താണോ ആഗ്രഹിക്കുന്നത് അതുതന്നെ നല്‍കി ദേവി
അനുഗ്രഹിക്കുന്നു. ദൈനംദിന പാരായണത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന
ഈ കൃതിയിലെ പന്ത്രണ്ടാമദ്ധ്യായത്തില്‍ ദേവിതന്നെ ദേവീമാഹാത്മ്യ
പാരായണ ഗുണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരുവര്‍ഷക്കാലത്തോളം ദേവിയെ
ആരാധിക്കുന്നതിന്‍റെ ഫലം ഒരുതവണത്തെ ദേവീമാഹാത്മ്യപാരായണത്തിലൂടെ
തീര്‍ച്ചയായും ലഭ്യമാകും. ശ്രീ കണ്ടിയൂര്‍ മഹാദേവശാസ്ത്രികളുടെ
സംസ്കൃതമൂലകൃതിയില്‍ നിന്നുകൊണ്ട് തയ്യാറാക്കിയ ഈ ഗ്രന്ഥത്തില്‍
പാരായണവിധിക്രമങ്ങള്‍ തുടര്‍ന്ന് ശ്ലോകം, വാക്കുകളുടെ അര്‍ത്ഥം, പരിഭാഷ,
ദേവീമാഹാത്മ്യം കഥാസംഗ്രഹം തുടര്‍ന്ന് എഴുത്തച്ഛന്‍റെ ദേവീമാഹാത്മ്യ
മൂലകൃതിയുടെ കിളിപ്പാട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോ. ആറന്‍മുള ഹരിഹരപുത്രന്‍

Reviews

There are no reviews yet.

Be the first to review “ദേവീമാഹാത്മ്യം”

Your email address will not be published. Required fields are marked *

Shopping Cart